പടന്നക്കാട് കാറിൽ കടത്തിയ എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: സ്വിഫ്റ്റ് കാറിൽ കടത്തിയ എംഡിഎംഎയുമായി രണ്ടുപേരെ ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. പടന്നക്കാട് കുറുന്തൂർ സ്വദേശികളായ അബ്ദുൽ സഫ്‌വാൻ (29), മുഹമ്മദ് ആഷിഖ് (24) എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘം എസ്.ഐ.
സനീഷിന്റെ നേതൃത്വത്തിൽ പരിശോധനയിൽ പടന്നക്കാട് കുറുന്തൂർ ചേണുങ്കാൽ റോഡിൽ
വാഹനം തടഞ്ഞ് നടത്തിയ പരിശോധനയിലാണ് 12.75 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.
വിവരം ലഭിച്ചതിനെ തുടർന്ന് ഇൻസ്പെക്ടർ ദിനേശന്റെ നിർദ്ദേശപ്രകാരം എസ്‌.ഐ. സി.വി. പ്രേമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. മയക്കുമരുന്നും കടത്താൻ ഉപയോഗിച്ച സ്വിഫ്റ്റ് കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

error: Content is protected !!