കാഞ്ഞങ്ങാട്:കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയില്‍. ഹോസ്ദുര്‍ഗ് കടിക്കാല്‍ സ്വദേശി പി. മുനീര്‍ (30)
ഹോസ്ദുര്‍ഗ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. വി. പ്രസന്നകുമാര്‍ അറസ്റ്റ് ചെയ്തു. പ്രതിയില്‍ നിന്നും 17 ഗ്രാം കഞ്ചാവുമായി പിടിച്ചെടുത്തു. പ്രിവന്റ്റീവ് ഓഫീസര്‍മാരായ മനോജ്,ഗീത എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.
