പരപ്പ: പരപ്പ സ്വദേശിയും കോട്ടയത്ത് താമസക്കാരനുമായ യുവാവ് വാഹന അപകടത്തില്‍ മരിച്ചു. പരപ്പ കള്ള് ഷാപ്പിന് പിറകുവശത്ത് താമസിക്കുന്ന ചെല്ലപ്പന് ആചാരിയുടെ ചെറുമകനും പരപ്പയിലെ അനന്തന്റെ മകനുമായ
അഖില്‍ ആനന്ദ് (28) ആണ് കോട്ടയം കറുകച്ചാലില്‍ ഇന്നലെ അപകടത്തില്‍ മരിച്ചത്. അഖില്‍ സഞ്ചരിച്ച
സ്കൂട്ടിക്ക് പുറകില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. കോട്ടയം കറുകച്ചാല്‍ സ്വദേശി രതിയുടെ മകനാണ്. കുറച്ചു വര്‍ഷമായി കോട്ടയത്ത് ആണ് താമസം. മരണപ്പെട്ട അഖില്‍ രണ്ടാഴ്ച മുമ്പ് പരപ്പയില്‍ വന്നിരുന്നു.
ഭാര്യ: അമൃത (നേഴ്സ് കുവൈത്ത്) സഹോദരി: ആതിര. സംസ്കാരം നാളെ രാവിലെ 11 മണിക്ക് കോട്ടയത്ത് നടക്കും.
