കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം ജില്ലാ കമ്മിറ്റി ഏകദിന ശില്പശാല സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം കാസര്‍കോട് ജില്ലാ കമ്മിറ്റി പടന്നക്കാട് ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ച് ഹാളില്‍ വെച്ച് ഏകദിന ശില്പശാല സംഘടിപ്പിച്ചു. സംഘടന ശാക്തീകരണത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ശില്പശാല കഥാകൃത്ത് പ്രൊഫ അംബികാ സുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി പ്രസിഡന്റ് രത്‌നാകരന്‍ പ്ലാത്തടം അധ്യക്ഷം വഹിച്ചു. സംഘടനാ ചരിതവും നിയമാവലിയും എന്ന വിഷയത്തെ കുറിച്ച് കെ സുകുമാരന്‍ മാസ്റ്റര്‍ ക്ലസ്സെടുത്തു.ഗവ ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ റഹ്‌മത്തുള്ള ആരോഗ്യത്തോടെ വയസ്സാവുക എന്ന വിഷയത്തെ അധികരിച്ചു സംസാരിച്ചു .നിയമ സാക്ഷരതാ എന്ന വിഷയത്തെ കുറിച്ച് കാഞ്ഞങ്ങാട് ജനമത്രി പോലീസിലെ പ്രദീപ് കോതോളിയും ഊര്‍ജ്ജസ്വലമായ വാര്‍ദ്ധക്യത്തിന്റെ പ്രാധാന്യത്തെകുറിച്ച് പ്രിയ ജോസ് ക്ലാസ്സെടുത്തു. സംഘടന ശാക്തീകരണത്തെക്കുറിച്ച് കെ എസ് സി എഫ് സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗ്ഗീസ് സംസരിച്ചുു , എം സി ചന്ദ്രശേഖരന്‍ വിഷയാവതരണം നടത്തി,എം ഗംഗാധരന്‍ സ്വഗതവും എം ജെ ലൂക്കോസ് നന്ദിയും പറഞ്ഞു.

 

error: Content is protected !!