രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കൂട്ടി; മൂന്ന് രൂപ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ നിരക്ക് ഉയര്‍ന്നതിന് പിന്നാലെ രാജ്യത്ത് ഇന്ധനവില വര്‍ദ്ധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
സിഎന്‍ജി വില കിലോയ്ക്ക് രണ്ട് രൂപയും കൂട്ടി. ഇന്നുമുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.
തിരുവനന്തപുരത്ത് പെട്രോളിന് 110.76 രൂപയും ഡീസലിന് വില 99.26 രൂപയായും ഉയര്‍ന്നു.
ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 94.77 രൂപയില്‍ നിന്ന് 97.77 രൂപയായും ഡീസല്‍ വില 87.67
രൂപയില്‍ നിന്ന് 90.67 രൂപയായും വര്‍ദ്ധിച്ചു. കൊല്‍ക്കത്തയില്‍ പെട്രോള്‍ വില ലിറ്ററിന് 108.74 രൂപയായും ഡീസലിന് 95.13 രൂപയായും ഉയര്‍ന്നു. മുംബയില്‍ പെട്രോള്‍ വില 106.68 രൂപയിലെത്തി. ഡീസല്‍ 93.14 രൂപയായി.
ചെന്നൈയിലും കുത്തനെ വര്‍ദ്ധനവ് രേഖപ്പെടുത്തി. പെട്രോള്‍ വില 103.67 രൂപയായും ഡീസല്‍ വില 95.25
രൂപയായും ഉയര്‍ന്നു.

പൊതുമേഖല എണ്ണക്കമ്പനിക?ളുടെ നഷ്ടം കുതിച്ചുയരുന്നതിനാല്‍ പെട്രോള്‍,ഡീസല്‍ എന്നിവയുടെ വിലവര്‍ദ്ധന അനിവാര്യമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
യുദ്ധം അനന്തമായി നീളുന്നതിനാല്‍ ഇന്ധന വില വര്‍ദ്ധിപ്പിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ആവശ്യകതയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നവയാണ്.

error: Content is protected !!