കാഞ്ഞങ്ങാട്:എം .ഇ. എസ് ഡയമണ്ട് ജൂബിലിയുടെ ഭാഗമായി കാസര്‍കോട് ജില്ലാ എം.ഇ.എസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 6ന് വിദ്യാഭ്യാസ സമ്മേളനം നടത്താന്‍ പ്രസിഡന്റ് സി.മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എം.ഇ.എസ് ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗം തീരുമാനിച്ചു. ജില്ലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ ജനപ്രതിനിധികള്‍ക്കും ചടങ്ങില്‍ സ്വീകരണം നല്‍കും.എം.ഇ.എസ് മുന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന ഭാരവാഹിയുമായ ഡോ. മുഹമ്മദ് കുഞ്ഞിയെ(ഉപ്പള) ചടങ്ങില്‍ ആദരിക്കും.ജില്ലയിലെ ഏറ്റവും മികച്ച പൊതുവിദ്യാലയത്തിനും സ്വാശ്രയ മേഖലയിലെ വിദ്യാലയത്തിനും എം.ഇ.എസിന്റെ ആദ്യകാല നേതാക്കളായിരുന്ന കെ.എസ് അബ്ദുള്ള,എം.ബി.മൂസ എന്നിവരുടെ സ്മരണയ്ക്കായി അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തും.എസ്.എസ്.എല്‍.സി, പ്ലസ് ടു, യൂണിവേഴ്സിറ്റി പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി പാസ്സായ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിക്കും. അവര്‍ക്ക് തുടര്‍പഠനത്തിന് സഹായകമാകുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ് സമ്മേളനത്തോട് അനുബന്ധിച്ചു നടത്തുവാന്‍ തീരുമാനിച്ചു.സമ്മേളനം എം.ഇ.എസ് പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്യും.ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍ സ്വാഗതം പറഞ്ഞു.പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി .ബി.എം.മുഹമ്മദ് കുഞ്ഞി ജനറല്‍ കണ്‍വീനറായും, ഫാറൂഖ് കാസ്മി,ജാഫര്‍ മാസ്റ്റര്‍ ചായ്യോത്ത്,ജാഫര്‍ മാസ്റ്റര്‍ ബല്ല കടപ്പുറം, ബി.കെ.മുഹമ്മദ് സാലി എന്നിവര്‍ കണ്‍വീനര്‍മാരായും സബ്കമ്മിറ്റി രൂപീകരിച്ചു.യോഗത്തില്‍ എ.ഹമീദ് ഹാജി,കെ.സി.ഇര്‍ഷാദ്, ബഷീര്‍ ആറങ്ങാടി, തായല്‍ അന്തുമായി ഹാജി,സുറൂര്‍ മൊയ്തുഹാജി, മൊവ്വല് മുഹമ്മദ്, അബൂബക്കര്‍ സൗദി, പി.എം.ഫാറൂഖ്,അഹമ്മദ് കിര്‍മാണി,ഹമീദ് ചേരകാടത്ത്,ജലീല്‍ അഹമ്മദ്,പി.എം. അസൈനാര്‍,എ.അബ്ദുള്ള,ഇബ്രാഹിം ഹാജി പാലാട്ട്,പി.പി.അബ്ദുള്‍ റഹ്മാന്,സത്താര്‍ ആവിക്കര,ഹസ്സൈനാര്‍ ആമുഹാജി,എന്‍.എ. ഉമ്മര്‍,എന്‍.പി. അബ്ദുല്റഹ്മാന് ഹാജി , പാലക്കി അബ്ദുല്റഹ്മാന് ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.സെക്രട്ടറി ബി.എം.മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.
