കാഞ്ഞങ്ങാട്:നന്മമരം കാഞ്ഞങ്ങാട് എന്നത് സകലജീവനും അടങ്ങുന്ന പ്രകൃതിസംരക്ഷണത്തിലൂന്നിയുള്ള പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. ഇന്ന് കാഞ്ഞങ്ങാട് കാണുന്ന പച്ചപ്പിന്റെ വലിയൊരു കാരണം നന്മമരത്തിന്റെ പ്രവര്‍ത്തനംതന്നെ. ഈ വര്‍ഷത്തെ പരിസ്ഥിതിദിന പരിപാടി ഇന്ന് ജൂണ്‍ 5 ന് രാവിലെ10 മണിക്ക് കാഞ്ഞങ്ങാട് നന്മമരച്ചോട്ടില്‍ വച്ച്, നന്മമരത്തിന്റെ രക്ഷാധികാരിയും നഗരസഭാ ചെയര്‍മാനുമായ
വി.വി.രമേശന്‍ വൃക്ഷതൈ വിതരണംചെയ്തും തൈനട്ടും ഉദ്ഘാടനംചെയ്തു.വൃക്ഷത്തെ ചലച്ചിത്ര സംവിധാ യകന്‍ വിനുകോളിച്ചാല്‍ ഏറ്റുവാങ്ങി. ജനമൈത്രി പോലീസ് പ്രദീപന്‍ കൊതോളി തുടങ്ങി ധാരാളം പ്രകൃതി സ്‌നേഹികള്‍ പങ്കെടുത്തു . നന്മമരം ചെയര്‍മാന്‍ സലാംകേരളയുടെ നേതൃത്വത്തില്‍ നടന്ന പാടിയില്‍ പ്രസിഡണ്ട് സി.പി .ശുഭ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി രാജിമധു സ്വാഗതവും ട്രഷറര്‍ രമ്യാഹരി നന്ദിയും പറഞ്ഞു. രതീഷ് കുശാല്‍നഗര്‍ ,വിനുവേലാശ്വരം, ഷിബു നോര്‍ത്ത് കോട്ടച്ചേരി ബിനീഷ് കിഴക്കുംകര, പുഷ്പ കൊളവയല്‍, ഗോകുലാനന്തന്‍ മോനാച്ച, ,ബഷീര്‍ കൊത്തിക്കാല്‍, പ്രസാദ് ബി. കെ, സതീശന്‍ മടിക്കൈ,ഉണ്ണികൃഷ്ണന്‍ കിനാനൂര്‍, ജലീല്‍ ക്വാളിറ്റി, നൗഷാദ് സി. , അനില്‍. കെ, രജനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു
