കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, അജാനൂര്‍ ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ അജാനൂര്‍ പഞ്ചായത്ത് തല പരിസ്ഥിതി ദിനാഘോഷം നടന്നു.

പഞ്ചായത്ത് പ്രസിഡന്റ് വി. വി തുളസി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട്:കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, അജാനൂര്‍ ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ അജാനൂര്‍ പഞ്ചായത്ത് തല പരിസ്ഥിതി ദിനാഘോഷം രാവണേശ്വരത്ത് നടന്നു. അജാനൂര്‍ പഞ്ചായത്തിലെ 19 സ്‌കൂളുകളില്‍ വിയറ്റ്‌നാം പ്ലാവ്, ഞാവല്‍, കസ്റ്റാര്‍ഡ് ആപ്പിള്‍, നെല്ലി തുടങ്ങിയ വൃക്ഷ തൈകളാണ് കൃഷിഭവന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തത്. ജി എച്ച് എസ് എസ് രാവണേശ്വരത്ത് പഞ്ചായത്ത് പ്രസിഡണ്ട് വി. വി തുളസി പരിസ്ഥിതി ദിനാഘോഷം വൃക്ഷത്തൈ നട്ടു കൊണ്ട് പഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വഹിച്ചു. അനീഷ് ദീപം അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ സന്തോഷ് ചാലില്‍ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. അ ജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രതീഷ് വെള്ളം തട്ട, വാര്‍ഡ് മെമ്പര്‍ എ. തമ്പാന്‍, മെമ്പര്‍മാരായ ദീപ പ്രവീണ്‍, ശ്രീവിദ്യ, സ്‌കൂള്‍പി. ടി. എ പ്രസിഡണ്ട് പി. രാധാകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്, വി.കെ. പ്രിയ എന്നിവര്‍ സംസാരിച്ചു. എച്ച്. എം. ഇന്‍ ചാര്‍ജ്ജ്പി. ദിവ്യ സ്വാഗതവും അജാനൂര്‍ കൃഷിഭവന്‍ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ. നാരായണന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!