മാജിക് ബൂക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ജീനിയസ് ആര്‍ട്ടിസ്റ്റ് അവാര്‍ഡിന് അര്‍ഹനായി കൃപേഷ് മുല്ലച്ചേരി

കാഞ്ഞങ്ങാട്: ചുമര്‍ചിത്ര കലയില്‍ കേരളത്തില്‍ നിന്നും മാജിക് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ജീനിയസ് ആര്‍ട്ടിസ്റ്റ് 2026 അവാര്‍ഡിന് അര്‍ഹനായി. കൃപേഷ് മുല്ലച്ചേരി ഈ മാസം പതിമൂന്നാം തീയതി ഡല്‍ഹിയിലെ ഫരിദാബാദ് വെച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സ്വീകരിക്കും.ബിജു പാണപ്പുഴയുടെ ശിഷ്യനായ കൃപേഷ് മധൂര്‍,ദേവന്‍ പൊടിച്ചപ്പാറ,ഉദയപുരം , പൊടവടുക്കം തുടങ്ങിയ ക്ഷേത്രങ്ങളിലും കേരളത്തിന് അകത്തും പുറത്തുള്ള നിരവധി കൊട്ടാരങ്ങള്‍, തറവാടുകള്‍ എന്നിവിടങ്ങളില്‍ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.
കുട്ടിയാനം പി കൃഷ്ണന്‍ നായരുടെയും, പുഷ്പ മുല്ലച്ചേരിയുടെയും മകനാണ്. വേദ ലക്ഷ്മി(ഭാര്യ). മധുര(മകള്‍).

 

error: Content is protected !!