കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാര്‍ ജനജീവിതം ദുസ്സഹമാക്കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും അടിക്കടി ഉണ്ടാകുന്ന വിലവര്‍ദ്ധനവിനെതിരേയും അതിന് ഒത്താശ ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെയും നിലപാടുകളില്‍ പ്രതിഷേധിച്ച് സി പി ഐ എം സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷേപത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി കാഞ്ഞങ്ങാട് മുഖ്യതപാല്‍ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും നടത്തി. നിരവധിയാളുകള്‍ പങ്കെടുത്ത് കാഞ്ഞങ്ങാട് പട്ടണത്തില്‍ നിന്നും പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചു. തുടര്‍ന്ന് തപാല്‍ ആപ്പീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ സി.പി.എം മുതിന്ന നേതാവും മുന്‍ എം.പി യുമായ പി.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. എം. പൊക്ലന്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ നിഷാന്ത്, പി അപ്പുകുട്ടന്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ.രാജ്‌മോഹന്‍ സ്വാഗതം പറഞ്ഞു.
