വിഷ്വല്‍ ജേര്‍ണി എന്ന് പേരുള്ള ചിത്ര ശില്‍പ്പ പ്രദര്‍ശനം കാഞ്ഞങ്ങാട് കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ തുടക്കമായി

കാഞ്ഞങ്ങാട്: വിഷ്വല്‍ ജേര്‍ണി എന്ന് പേരുള്ള ചിത്ര ശില്‍പ്പ പ്രദര്‍ശനം കാഞ്ഞങ്ങാട് കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍. തുടക്കമായി. കാസര്‍കോട് ജില്ലയിലെ ബോവിക്കാനത്തെ മനീഷ് കോട്ടൂര്‍ എന്ന യുവചിത്രക്കാരന്‍ ചെമ്പ്രകാനം ചിത്രശില്പ കല അക്കാദമിയിലെ കെജിസി ഫൈന്‍ ആര്‍ട്‌സ്
ആന്‍ഡ് ആനിമേഷന്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ്. 30 ഓളം ചിത്ര ശില്പങ്ങളുടെ പ്രദര്‍ശനമാണ് ഒരുക്കിയിട്ടുള്ളത് ചിത്രകലാരംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കണം എന്നാണ് മനീഷ് കോട്ടൂരിന്റെ ഏറ്റവും വലിയ ആഗ്രഹം കലാ പാരമ്പര്യമുള്ള വിശ്വകര്‍മ്മകുലത്തില്‍ പിറന്ന മനീഷ് കോട്ടൂരിന്റെ അച്ഛന്‍ വാസ്തുവിദ്യ വിദഗ്ധനാണ്. മനീഷ് കോട്ടൂരിന്റെ പ്രധാന ചിത്രങ്ങള്‍ പ്ലസ് ടുവിലെ പ്രണയിനി,
യക്ഷ ഗാനത്തിന്റെ ഉള്‍പൊരുള്‍, കടലിന്റെ കര്‍ഷകന്‍ വിഘ്‌നേശ്വരന്റെ മത്സ്യം, എരിയുന്ന ഹോര്‍മോസ് കടല്‍,അപ്പൂപ്പന്റെ വേദനകള്‍, ആരോഗ്യ രത്‌നം, യുദ്ധത്തിന്റെ നേര്‍ക്കാഴ്ചകള്‍ തുടങ്ങിയ ചിത്രങ്ങളാണ് പ്രധാനപ്പെട്ടവ.ഏഴാം തീയതി വൈകിട്ട് അഞ്ചുമണിക്ക് അവസാനിക്കും. ചിത്രപ്രദര്‍ശനം
പ്രൊഫസര്‍ കെ പി ജയരാജന്‍,കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ പരീക്ഷ കണ്‍ട്രോളര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുഖ്യാതിഥിയായി കാസര്‍കോട് ജില്ല മുന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എബ്രഹാം ബി പങ്കെടുത്തു. ചിത്രശില്‍ പകലാ അക്കാദമി ചെയര്‍മാന്‍ ആര്‍ട്ടിസ്റ്റ് തൃക്കരിപ്പൂ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ ചന്ദ്രന്‍ മാസ്റ്റര്‍, പ്രസ്സ് ഫോറം പ്രസിഡന്റ്
ഫസല്‍ റഹ്മാന്‍ , സന്തോഷ് കൃഷ്ണന്‍ പുളിങ്ങോം എന്നിവര്‍ സംസാരിച്ചു. ചിത്രകാരന്‍ മനീഷ് കോട്ടൂര്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!