പനത്തടി: അധ്യാപികയായ ഭാര്യയെ ബസ് കയറ്റി വിട്ട ശേഷം വ്യാപാരി തൂങ്ങി മരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി പനത്തടി യൂണിറ്റ് മുന്‍ പ്രസിഡന്റും പനത്തടിയിലെ ശങ്കര്‍ ബേക്കറി ആന്റ് കൂള്‍ ഉടമ തച്ചാര്‍കടവിലെ കെ.എന്‍ വേണു (52) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഭാര്യ കാഞ്ഞങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയാണ്. ഇവരെ പനത്തടിയില്‍ നിന്നും ബസ് കയറ്റി വിട്ട ശേഷം വിട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സ്വകാര്യആശുപത്രി എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കോളിച്ചാല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ്, ബളാന്തോട് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പിടിഎ പ്രസിഡന്റ്, സിപിഐ എം പനത്തടി ലോക്കല്‍ കമ്മിറ്റി അംഗം, ബ്രാഞ്ച് സെക്രട്ടറി, മലനാട് വികസന സമിതി പനത്തടി ടൗണ്‍ മോണിറ്ററി കമ്മിറ്റി കണ്‍വീനര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്നു. ഭാര്യ: സരിത. മക്കള്‍: ശങ്കര്‍, അഞ്ജന
