ചയ്യോത്ത്: ആലിലയില്‍ അക്ഷരമാലയെഴുതിയും ബലൂണുകളാല്‍ അലങ്കരിച്ച സ്‌കൂള്‍ അങ്കണത്തില്‍ മധുരം നുണഞ്ഞും ഉത്സവാന്തരീക്ഷത്തില്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവവും വിജയോത്സവവും ജി. എച്ച്. എസ്. ?എസ്. ചായ്യോത്ത് നടന്നു. പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന നവാഗതരെ സ്വീകരിക്കുന്നതിനൊപ്പം ഉന്നത വിജയം കൈവരിച്ച വിദ്യാലയത്തെയും വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ അനുമോദിച്ചു. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം അധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ ഇരുത്തുകയും മുഴുവന്‍ പേരെയും വിജയിപ്പിക്കുകയും ചെയ്ത ജില്ലയിലെ മികച്ച ഗവണ്‍മെന്റ് വിദ്യാലയത്തിനുള്ള ജില്ലാ പഞ്ചായത്തിന്റെ പുരസ്‌ക്കാരം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ചടങ്ങില്‍ ചായ്യോത്ത ജി എച്ച് എസ് എസിന് സമര്‍പ്പിച്ചു. പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കളക്ടര്‍ ഉപഹാരം നല്‍കി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ .ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം എല്‍ എ അനുമോദിച്ചു.തുടര്‍ന്ന് നവാഗതരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനകിറ്റുകളുടെ വിതരണം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മനു നിര്‍വ്വഹിച്ചു.വിദ്യാലയത്തിലെ കുട്ടികള്‍ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. പ്രശസ്ത നാടക നാടന്‍പാട്ട് കലാകാരന്‍ സതീശന്‍ വെളുത്തോളി കുട്ടികളുമായി സംവദിച്ചു. ജില്ലാ പഞ്ചായത്ത് കള്ളാര്‍ ഡിവിഷന്‍ മെമ്പര്‍ ഒക്ലാവ് കൃഷ്ണനും ചടങ്ങില്‍ സംസാരിച്ചു. ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.
ചായ്യോത്ത് ജി.എച്ച്.എസ്.എസില്‍ എല്‍.എസ്.എസ്, യു.എസ്.എസ്, എന്‍.എം.എം.എസ് വിജയികളെ അനുമോദിച്ചു
എല്‍.എസ്.എസ് , യു.എസ്.എസ് , എന്‍.എം.എം.എസ് പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച മിടുക്കരായ വിദ്യാര്‍ത്ഥികളെ ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജന്‍
. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പാറക്കോല്‍ രാജന്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. ടി. ശ്യാമള
എസ്.എസ്.കെ ജില്ലാ കോര്‍ഡിനേറ്റര്‍ ബിജുരാജ് എം.എസ് വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍
പി. പ്രകാശന്‍ ബി.പി.സി ഷൈജു ബിരിക്കുളം സ്‌കൂള്‍ എച്ച്.എം സുനില്‍കുമാര്‍ എം , പിടിഎ പ്രസിഡന്റ് പി. മനോഹരന്‍ എസ്.എം.സി ചെയര്‍മാന്‍ കെ. സത്യന്‍ എം.പി.ടി.എ പ്രസിഡന്റ് ധന്യ പി , വികസന സമിതി ചെയര്‍മാന്‍ കെ. കുമാരന്‍, ആഘോഷ കമ്മിറ്റി കണ്‍വീനര്‍ കെ. കെ. ശശി സ്‌കൂള്‍ ലീഡര്‍ ശിവനന്ദ എസ്. തമ്പാന്‍ എന്നിവര്‍ സംസാരിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സീമ കെ.ടി ചടങ്ങില്‍ സ്വാഗതവും
സ്റ്റാഫ് സെക്രട്ടറി സുനില്‍കുമാര്‍ പി.വി നന്ദിയും പറഞ്ഞു.
