ബാംഗ്ലൂരില്‍ വാഹനാപകടം: പനത്തടി സ്വദേശിയായ യുവാവ് മരിച്ചു; പനത്തടി പുലിക്കടവ് സ്വദേശി നിധിന്‍ പ്രകാശ് ആണ് മരിച്ചത് .

കാഞ്ഞങ്ങാട്: ബാംഗ്ലൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ പനത്തടി സ്വദേശിയായ യുവാവ് മരിച്ചു. പനത്തടി പുലിക്കടവ് സ്വദേശി നിധിന്‍ പ്രകാശ് ( 30) ആണ് മരിച്ചത്. ബാംഗ്ലൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ നിതിന്‍ ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടയില്‍ നിതിന്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന
ടിപ്പര്‍ ലോറി ഇടിച്ചാണ് അപകടം. വിവരമറിഞ്ഞ് ബന്ധുക്കള്‍ ബാംഗ്ലൂരില്‍ എത്തിയിട്ടുണ്ട്. പനത്തടി പുലിക്കടവിലെ പ്രകാശിന്റെയും പനത്തടിയില്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങള്‍: മിഥുന്‍, കിരണ്‍.

 

error: Content is protected !!