വിനു സ്മാരക ഗ്രന്ഥാലയം വായനവെളിച്ചം സമാപിച്ചു; മാധ്യമ പ്രവര്‍ത്തകന്‍ ടി കെ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു

പുല്ലൂര്‍ : പൊള്ളക്കട വിനു സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ വായന വെളിച്ചത്തിന്റെയും വായനകളരിയുടെയും സമാപനമായ ‘വെളിച്ചെത്തിനെന്ത് വെളിച്ചം പരിപാടി മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി കെ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. കെ ലക്ഷ്മണന്‍ അധ്യക്ഷനായി. വായന കളരിയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ലൈബ്രറി കൗണ്‍സില്‍ പുല്ലൂര്‍ പെരിയ പഞ്ചായത്ത് നേതൃത്വ സമിതി കണ്‍വീനര്‍ അബ്ദുള്‍ ലത്തീഫ് പെരിയ സമ്മാനം നല്‍കി. വായന കളരി കണ്‍വീനര്‍ പരിപാടിയുടെ അവലോകനം നടത്തി. എ പ്രഭാകരന്‍, എ കെ രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു

 

error: Content is protected !!