കരിപ്പോടി ശ്രീ തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവ ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു

പാലക്കുന്ന് : 17 സംവത്സരങ്ങള്‍ക്ക് ശേഷം നടക്കുന്ന കരിപ്പോടി ശ്രീ തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു. ആചാര സ്ഥാനികരുടെ സാന്നിധ്യത്തില്‍ കരിപ്പോടി മുച്ചിലോട്ട് വല്യച്ഛന്‍ അരവിന്ദന്‍ വല്യച്ചന്‍ നിലവിളക്ക് കൊളുത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേന്ദ്രന്‍ ആഘോഷ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് പി. ബാലകൃഷ്ണന്‍ നായര്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു. ആഘോഷ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ അമ്പു ഞെക്‌ളി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വച്ച് ലോഗോ രൂപകല്പന ചെയ്ത ദിലീപ് മെട്ടമ്മലിനെ അനുമോദിച്ചു. അരവിന്ദന്‍ വല്യച്ഛന്‍, മുരളി കോമരം, കെ. വി. രഘുനാഥന്‍ മാസ്റ്റര്‍, വി. വി. കൃഷ്ണന്‍ മാസ്റ്റര്‍, തമ്പാന്‍ ചേടിക്കു ന്ന്, ഭാസ്‌കരന്‍ കിഴക്കേ വളപ്പ്, കെ. ശാന്തകുമാരി മുങ്ങത്ത് കുമാരന്‍ നായര്‍, അമ്മിണി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ജിതിന്‍ ചന്ദ്രന്‍ സ്വാഗതവും ചെയര്‍മാന്‍ ശശീന്ദ്രന്‍ കണിയമ്പാടി നന്ദിയും പറഞ്ഞു. 2027 ജനുവരി 22 മുതല്‍ 27 വരെയാണ് പെരുങ്കളിയാട്ട മഹോത്സവം നടക്കുന്നത്.

 

error: Content is protected !!