കാസര്‍കോട്: നേഴ്സായ നവവധു വിഷം കഴിച്ച് ജീവനൊടുക്കി. ബേഡകം കുറ്റിക്കോല്‍, ബേത്തൂര്‍പാറ, വട്ടംതട്ടയിലെ പരേതനായ സുകുവിന്റെയും പുഷ്പയുടെ മകള്‍ അശ്വതി (25) ആണ് മരിച്ചത്.കാസര്‍കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്സായ അശ്വതി അമ്പലത്തറ പറക്കളായി,ചീറ്റക്കാവ് സ്വദേശി രൂപേഷിന്റെ ഭാര്യയാണ്. കഴിഞ്ഞ കഴിഞ്ഞ ഏപ്രില്‍ 5നാണ് അടുത്ത ബന്ധുകളായ ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്.
മെയ് 18ന് കാസര്‍കോട്ടെ താമസസ്ഥലത്താണ് അശ്വതിയെ വിഷം കഴിച്ച് അവശനിലയില്‍ കണ്ടത്. നില ഗുരുതരമായതിനാല്‍, പ്രാഥമിക ചികിത്സക്കു ശേഷം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയാണ് മരണപ്പെട്ടത്. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
