ഹേസ്ദുര്‍ഗ് ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നും സ്ഥലം മാറി പോകുന്ന സിസ്റ്റര്‍ സ്റ്റെല്ല മേരിക്കും, സിസ്റ്റര്‍ തെയ്യാമ്മക്കും യാത്രയയപ്പ് നല്‍കി

കാഞ്ഞങ്ങാട്: ഹേസ്ദുര്‍ഗ് ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം സ്ഥലം മാറി പോകുന്ന സിസ്റ്റര്‍ സ്റ്റെല്ല മേരിക്കും, സിസ്റ്റര്‍ തെയ്യാമ്മക്കും അധ്യാപക രക്ഷാകര്‍തൃസമിതിയുടെ നേതൃത്വത്തില്‍ ഹൃദയംഗമമായ യാത്രയയപ്പ് നല്‍കി. സിസ്റ്റര്‍ സ്റ്റെല്ലാ മേരി ചെന്നൈ പ്രൊവിന്‍ഷ്യാള്‍ അഡ്മിനിസ്റ്റേറ്ററായും സിസ്റ്റര്‍ തെയ്യാമ്മ കൊല്ലത്ത് മദര്‍ സുപ്പീരിയറായുമായാണ് സ്ഥലം മാറി പോകുന്നത്. ഹോസ്ദുര്‍ഗ് കടപ്പുറം കൈറ്റ് ബീച്ചില്‍ നടന്ന ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് ബഷീര്‍ ആറങ്ങാടി അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ അനിതാ ജോസഫ് സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി പ്രിയ ടീച്ചര്‍, പിടിഎ വൈസ് പ്രസിഡണ്ട് പി വി രാജേഷ്, നിര്‍വ്വാഹക സമിതി അംഗങ്ങളായ മുഹാജിര്‍ പൂച്ചക്കാട്, ഇസ്മയില്‍ മാണിക്കോത്ത്, ദിവ്യ, ഖദീജ, അനീസ എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!