ഗോകുലം ഗോശാലയില്‍ നാളെ ജയന്തിന്റെ പുല്ലാങ്കുഴല്‍ കച്ചേരി

പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ (വെള്ളിയാഴ്ച) വൈകുന്നേരം അഞ്ച് മണിക്ക് പ്രശസ്ത പുല്ലാങ്കുഴല്‍ വാദകനും ഈ വര്‍ഷത്തെ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ബിസ്മില്ല ഖാന്‍ യുവ പ്രതിഭാ പുരസ്‌കാര ജേതാതാവുമായ ചെന്നൈയില്‍ നിന്നുള്ള ജെ ജയന്ത് പുല്ലാങ്കുഴല്‍ കച്ചേരി അവതരിപ്പിക്കും. തന്റെ ശിഷ്യന്മാരായ ഫണിതേജ , വികാസ് , പവന്‍ എന്നിവരും പുല്ലാങ്കുഴലില്‍ അകമ്പടി സേവിക്കും. മൃദംഗത്തില്‍ കുളൂര്‍ ജയചന്ദ്ര റാവുവും മുഖര്‍ശംഖില്‍ പയ്യന്നൂര്‍ ഗോവിന്ദ പ്രസാദും പക്കമേളമൊരുക്കും.
നാളെ ഉച്ചക്ക് ഒന്നരയ്ക്ക് ഗോശാലയിലെ ധേനു മണ്ഡപത്തില്‍ ബാംഗ്ലൂര്‍ ഭാര്‍ഗ്ഗവി അക്കാഡമി ഫൈന്‍ ആര്‍ട്സിലെ പൂര്‍ണ്ണിമയും സംഘവും മൂന്നു മണിക്ക് ദുബായില്‍ നിന്നുള്ള വന്ദന ശര്‍മ്മയും നാല് മണിക്ക് മംഗലാപുരത്തില്‍ നിന്നുള്ള ദിശ ഗിരീഷും ഭരതനാട്യങ്ങള്‍ അവതരിപ്പിക്കും

 

error: Content is protected !!