State

അമ്പലത്തറ ഒരുങ്ങി, കലയുടെ മാമാങ്കത്തിന്; ഹോസ്ദുര്‍ഗ് ഉപജില്ലാ കലോത്സവം ഒക്ടോബര്‍ 30, 31, നവംബര്‍ 2, 3, 4 തീയതികളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

 

കാഞ്ഞങ്ങാട്: അമ്പലത്തറ ഒരുങ്ങി, കലയുടെ മാമാങ്കത്തിനായി – 65-ാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ കലോത്സവത്തിന് ഒക്ടോബര്‍ 30, 31, നവംബര്‍ 2, 3, 4 തീയതികളില്‍ അമ്പലത്തറ ജി.വി.എച്ച്.എസ്.എസ്. വേദിയാകുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്നുമാസം മുമ്പ് തുടങ്ങിയ പ്രവര്‍ത്തനത്തിലൂടെയും നാട്ടുകാരുടെ കൂട്ടായ്മയിലൂടെയുംകലോത്സവത്തെ വരവേല്‍ക്കാന്‍ അമ്പലത്തറ ദേശം ഒരുങ്ങിക്കഴിഞ്ഞു. 12 വേദികളിലായി 5400 ഓളം പ്രതിഭകളാണ് അഞ്ചു ദിവസങ്ങളിലായി മാറ്റുരയ്ക്കുന്നത്.

ജൂലൈ 31ന് സംഘാടകസമിതി രൂപീകരിച്ചത് മുതല്‍ ഓഫീസ് ഉദ്ഘാടനം, ലോഗോ പ്രകാശനം, . സാമ്പത്തിക സമാഹരണ ഉദ്ഘാടനം, തെരുവോര ചിത്രരചന, ഗാനസദസ്, രചനാ മത്സരങ്ങള്‍, പന്തല്‍നാട്ടുകര്‍മ്മം, പൊതു ശുചീകരണം, ഓലക്കൊട്ടമടയല്‍, ബോധവല്‍ക്കരണ ക്ലാസ്, സാംസ്‌കാരിക ഘോഷയാത്ര, കലവറ ഘോഷയാത്ര, ഫ്‌ലാഷ് മോബ്, പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം, ബ്രോഷര്‍ പ്രകാശനം എന്നിങ്ങനെ വ്യത്യസ്ത പരിപാടികള്‍ കലോത്സവ അനുബന്ധമായി നടത്താന്‍ സംഘാടക സമിതിക്ക് സാധിച്ചിട്ടുണ്ട്. കലോത്സവത്തിന്റെ ആദ്യ നാല് ദിവസങ്ങളില്‍ മത്സരാര്‍ത്ഥികള്‍ക്കും കൂടെ വരുന്ന രക്ഷിതാക്കള്‍, എസ്‌കോര്‍ട്ടിങ് ടീച്ചേഴ്‌സ്, സംഘാടകര്‍ എന്നിവര്‍ക്കും അവസാന ദിവസം അ എത്തുന്ന പൊതുജനങ്ങള്‍ക്കുള്‍പ്പെടെ ഭക്ഷണം ഒരുക്കാന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. കലോത്സവത്തിന്റെ ഭാഗമായുള്ള വാര്‍ഡ് തല സാംസ്‌കാരിക . ഘോഷയാത്രയും കലവറ ഘോഷയാത്രയും 31ന് വൈകിട്ട് 3.30ന് പാറപ്പള്ളിയില്‍ നിന്ന് ആരംഭിക്കും. കലോത്സവത്തിന്റെ
ഔപചാരിക ഉദ്ഘാടനം നവംബര്‍ 2ന് വൈകിട്ട് 5ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. നിര്‍വഹിക്കും. ഉദുമ എം.എല്‍.എ. കെ. നീലകണ്ഠന്‍ മുഖ്യാതിഥിയായി സംബന്ധിക്കും. സംഘാടകസമിതി ചെയര്‍മാന്‍ ഡോ. സി.കെ. സബിത അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം കലോത്സവ സുവനീര്‍ പ്രകാശനം ചെയ്യും. പ്രശസ്ത നോവലിസ്റ്റ് കെ.എന്‍. പ്രശാന്ത് സുവനീര്‍ ഏറ്റുവാങ്ങും. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ രാഹുല്‍ എ. രാജ് പ്രതിഭകള്‍ക്കുള്ള ഉപഹാരം സമ്മാനിക്കും. നവംബര്‍ 4ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കാഞ്ഞങ്ങാട് എം.എല്‍.എ. അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മനു മുഖ്യാതിഥിയാവും. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.സവിത (ഡിഡി ഇന്‍ ചാര്‍ജ്) സമ്മാനങ്ങള്‍ വിതരണം ചെയ്യും.

വാര്‍ത്താസമ്മേളനത്തില്‍ പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ടും സംഘാടകസമിതി ചെയര്‍പേഴ്‌സണുമായ ഡോ. സി.കെ. സബിത, വര്‍ക്കിംഗ് ചെയര്‍മാന്‍ പി. ജയകുമാര്‍, ജനറല്‍ കണ്‍വീനര്‍ പി.വി. രാജേഷ്,
ജോയിന്റ് കണ്‍വീനര്‍ പി എം ബാബു,എ ഇ ഒ . കെ സുരേന്ദ്രന്‍ , സാമ്പത്തിക കമ്മിറ്റി ചെയര്‍മാന്‍ നാരായണന്‍ മാടിക്കാല്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രാജേഷ് സക്കറിയ, സ്റ്റേജ് ആന്റ് പന്തല്‍ കമ്മിറ്റി ചെയര്‍മാന്‍ രജീഷ് പറമ്പത്ത്, പബ്ലിസിറ്റി കണ്‍വീനര്‍ സി. പ്രകാശന്‍, എസ്.എം.സി. ചെയര്‍മാന്‍ മനോജ് കുമാര്‍ അമ്പലത്തറ, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ബാബു കോട്ടപ്പാറ, വൈസ് ചെയര്‍മാന്‍ റഹ്‌മാന്‍ അമ്പലത്തറ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

error: Content is protected !!