പള്ളിക്കര ജി എച്ച് എസ് എസില്‍ ജനകീയ ശുചീകരണം സംഘടിപ്പിച്ചു

പള്ളിക്കര : പള്ളിക്കര ജി എച്ച് എസ് എസില്‍ ജനകീയ ശുചീകരണം സംഘടിപ്പിച്ചു. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ പരിസരം വിവിധ സന്നദ്ധ സംഘടനകളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും മറ്റ് ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ജനകീയ ശുചീകരണ നടത്തി. കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള ജനകീയ ശുചീകരണം സംഘടിപ്പിച്ചത്. ശുചീകരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജയശ്രീ എംപി നിര്‍വഹിച്ചു ചടങ്ങില്‍ പള്ളിക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ സമീറ അബ്ബാസ്, പിടിഎ പ്രസിഡണ്ട് സുകുമാരന്‍ പൂച്ചക്കാട് പ്രിന്‍സിപ്പാള്‍ ടി എം ഷേണുക, ഹെഡ്മാസ്റ്റര്‍ കെ വി സുരേഷ്, അധ്യാപകരായ ഷൈന കെ വി, സുലേഖ, ആമിന ഐ പി, സുജയ, വിജയശ്രീ, നിഷ പ്രഭാകരന്‍, ഷീജ കെ, സപ്ന എം വി, വിനീഷ് ടി വി, സൗമ്യ കെ തുടങ്ങിയവര്‍ പങ്കെടുത്തു

 

error: Content is protected !!