ചെറുവത്തൂര്‍: സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തിയില്‍ സേവനപരമായ ഇടപെടലുകള്‍ നടത്താന്‍ ചെറുവത്തൂര്‍ പോലീസ് കൂട്ടായ്മ രൂപീകരണ യോഗം തീരുമാനിച്ചു. ചെറുവത്തൂര്‍ പഞ്ചായത്ത്, ചീമേനി പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെടുന്ന സര്‍വീസില്‍ നിന്ന് വിരമിച്ചതും സര്‍വീസില്‍ ഉള്ളതുമായ പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മമായ ചെറുവത്തൂര്‍ പോലീസ്. കൂട്ടായ്മയുടെ ഉദ്ഘാടനം ചെറുവത്തൂര്‍ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ കോഴിക്കോട് ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ട് കെ.വി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. കെ.വി.മധുസൂദനന്‍, പരിയാരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.പി. സതീശന്‍, ചന്തേര പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എന്‍. കെ സതീഷ് കുമാര്‍, കെ. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കൂട്ടായ്മയുടെ പ്രസക്തിയെക്കുറിച്ച് ഡോ. പി. വി. കൃഷ്ണകുമാര്‍ പ്രഭാഷണം നടത്തി. ഭാരവാഹികള്‍ : പി. മോഹനന്‍ (പ്രസിഡന്റ്), കെ. വി. മധുസൂദനന്‍ (സെക്രട്ടറി), പി. ബി. വിനോദ്കുമാര്‍ (ട്രഷറര്‍).
