ഇരിയ: ബാത്തൂര്‍ ഭഗവതി ക്ഷേത്ര കഴകത്തിന്റെ കീഴിലുള്ള പൊടവടുക്കം ക്ലായി വയനാട്ടുകലവന്‍ ദേവസ്ഥാനം മുണ്ടാത്ത് കോയ്മയുടെ നേതൃത്വത്തില്‍ 2027 ല്‍ നടക്കുന്ന വയനാട്ട് കുലവന്‍ തെയ്യം കെട്ടിന്റെ മുന്നോടിയായി
പൊടവടുക്കം ക്ലായി വയലില്‍ വിത്തിടല്‍ ചടങ്ങ് നടന്നു. കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ജയചന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദേവസ്ഥാന സമിതി പ്രസിഡന്റ് കെ നാരായണന്‍ നായര്‍ അധ്യക്ഷനായി.
വാര്‍ഡ് മെമ്പര്‍ സന്ധ്യ, കൃഷി ഓഫീസര്‍ ഹരിത, ടി. കൃഷ്ണന്‍, ഇ. കെ.ഷാജി, എം മാധവന്‍, എ.നാരായണന്‍ നായര്‍, ടി രവീന്ദ്രന്‍ ക്ലായി, ശശിധരന്‍ കണ്ണോത്ത്, പി.വിജയന്‍, വി.കുഞ്ഞിക്കണ്ണന്‍ നായര്‍, കെ.വി.ഗോപാലന്‍, പത്മനാഭന്‍, സൗമ്യ പവിത്രന്‍ ,സരിത രാമകൃഷ്ണര്‍ എന്നിവര്‍ സംസാരിച്ചു. ദേവസ്ഥാന സമിതി സെക്രട്ടറി ഷിജു പത്തായപുര സ്വാഗതവും ട്രഷറര്‍ പ്രജിത്ത് കണ്ണോത്ത് നന്ദിയും പറഞ്ഞു.
