വെള്ളരിക്കുണ്ട്: സ്കൂള്‍ തുറക്കുന്നതിനു മുന്നോടിയായി വെള്ളരിക്കുണ്ട് സബ് ആര് ടി ഓഫീസിന് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ വാഹനങ്ങളുടെ കാര്യക്ഷമത പരിശോധനകള്‍ തുടങ്ങി. ഇതിനകം അമ്പതോളം സ്കൂള്‍ വാഹനങ്ങളുടെ പരിശോധനകള്‍ പൂര്‍ത്തീകരിച്ചു. അപാകതകള്‍ കണ്ടെത്തിയ വാഹനങ്ങള്‍ അവ പരിഹരിച്ചു പുനപരിശോധനയ്ക്ക് ഹാജരാക്കുവാന്‍ അധികൃതകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനയ്ക്ക് ഹാജരാക്കാത്ത ഒരു വാഹനവും സ്കൂള്‍ കുട്ടികളുടെ യാത്രയ്ക്കായി നിരത്തില്‍ ഉപയോഗിക്കരുത് എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്കൂള്‍ വാഹനങ്ങളുടെ പരിശോധനയ്ക്ക് വെള്ളരിക്കുണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.കെ. ദിനേശ് കുമാര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ദിനേശന് കോടോത്ത്, എംഡി സുധീര്‍ എന്നിവര്‍ നേതൃത്വം നല്കി.
