പാണത്തൂര്‍ : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാറക്കടവ് സാമൂഹ്യ പഠനമുറിയില്‍ പഠനോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി ക്രാഫ്റ്റിംഗ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു.
വാര്‍ഡ് മെമ്പര്‍ എം ഷിബു ഉദ്ഘാടനം ചെയ്തു.ചിരട്ട കൊണ്ട് മാത്രം മനോഹരമായി വ്യത്യസ്ത തരത്തിലുള്ള അലങ്കാര വസ്തുക്കള്‍ നിര്‍മ്മിക്കുന്ന കരിക്കെ പഞ്ചായത്തിലെ ചെത്തുകയ ദൊഡ്ഡച്ചേരിയിലെ പ്രദീപ് കുമാര്‍ ആണ് കുട്ടികള്‍ക്കായി സൗജന്യ ക്രാഫ്റ്റ് വര്‍ക്ക്ഷോപ്പ് നടത്തിയത് . ഊര് മൂപ്പന് രമേഷ് ആര് അധ്യക്ഷത വഹിച്ചു പഠനമുറിയിലെ ഫെസിലിറ്റേറ്റര്‍ ശാലിനി സ്വാഗതവും പ്രമോട്ടര്‍ സുമിത്ര ആര് നന്ദിയും പറഞ്ഞു. പഠനമുറിയിലെ കുട്ടികളുടേയും മാതാപിതാക്കളുടേയും ഫെസിലിറ്റേറ്ററുടെയും നേതൃത്വത്തില്‍ നല്ല രീതിയില്‍ ക്രാഫ്റ്റ് വര്‍ക്ക്ഷോപ്പ് നടത്തിയ പ്രദീപ് കുമാറിന് ആദരവും ഉപഹാരവും നല്കി.
