പാണത്തൂര്‍:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂര്‍ യൂണിറ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം പാണത്തൂര്‍ വ്യാപാര ഭവനില്‍ വെച്ച് നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി കെ ജെ സജി ഉദ്ഘാടനം ചെയ്തു.പാണത്തൂര്‍ യൂണിറ്റ് പ്രസിഡന്റ് പി എന്‍ സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കോളിച്ചാല്‍ മുതല്‍ പാണത്തൂര്‍ വരെയുള്ള റോഡ് പരിപൂര്‍ണ്ണമായും ഗതാഗതയോഗ്യമാക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യൂണിറ്റ് അംഗം പ്രകമ്പനം സിനിമ സംവിധായകന് വിജേഷ് പാണത്തൂര്‍, കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മൈക്രോബയോളജിയില്‍ ഫസ്റ്റ് റാങ്ക് നേടിയ അഞ്ചിത, കോട്ടപ്പാറ സനാതന കോളേജില്‍ നിന്ന് സൈക്കോളജിയില്‍ ഫസ്റ്റ് ക്ലാസ് നേടിയ അനുശ്രീ എന്നിവരെ ആദരിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി കെ.ജി സജിമോന്‍ സ്വാഗതം പറഞ്ഞു . ജനറല്‍ സെക്രട്ടറി കെ.ജി.സജിമോന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ അബ്ദുള്‍ അസീസ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ചുള്ളിക്കര മേഖല കണ്‍വീനര്‍ കെ അഷറഫ്, പാണത്തൂര്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് സിഎം .വിനോദ്,പാണത്തൂര്‍ യൂണിറ്റ് വനിതാ വിംങ്ങ് പ്രസിഡന്റ് ലാലി ടോമി തുടങ്ങിയവര്‍ സംസാരിച്ചു. 2026 2028 ഭരണസമിതി ഭാരവാഹികളായി പി എന്‍ സുനില്‍കുമാര്‍ (പ്രസിഡന്റ്) കെ.ജി. സജിമോന്‍ (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ അസീസ് ( ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഡോണ്‍ ജോസഫ് നന്ദി പറഞ്ഞു.
