കോടോം : കോടോം ബേളൂര്‍ ഗവ.ഐടിഐ പ്ലേസ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍മേള സംഘടിപ്പിച്ചു. മലയോര മേഖലയില്‍ ആദ്യമായാണ് സര്‍ക്കാര്‍/ വന്‍കിട സ്വകാര്യ കമ്പനികള്‍ ഉള്‍പ്പടെ തൊഴില്‍ അവസരങ്ങളുമായി ഐ. ടി. ഐയില്‍ എത്തുന്നത്. വിവിധ തൊഴില്‍ മേഖലകളില്‍ സാങ്കേതിക പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ക്കാണ് ഇത്തരമൊരു അസുലഭ അവസരം കൈവന്നിരിക്കുന്നത്. കോടോം ഗവ. ഐടിഐയില്‍ വച്ച് നടന്ന തൊഴില്‍ മേള കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടിവി ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സന്ധ്യ പി സി അധ്യക്ഷത വഹിച്ചു. ഐടിഐ പ്രിന്‍സിപ്പള്‍ സലിം ആര്‍ കെ സ്വാഗതം പറഞ്ഞു. രണ്ടാം വാര്‍ഡ് മെമ്പര്‍ അജീഷ് പങ്കജാക്ഷന്‍ വി, ജോബി ഫിലിപ്പ്, ജുവിന്‍ റോഡ്രിഗ്‌സ് എന്നിവര്‍ സംസാരിച്ചു. പ്ലേസ്‌മെന്റ് ഓഫീസര്‍ സജിത്ത് യു നന്ദി പറഞ്ഞു. 28 സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ തൊഴില്‍മേളയില്‍ പങ്കെടുത്തു. ജില്ലയിലെ വിവിധ ഐടികളില്‍ നിന്നും നിരവധി ട്രെയിനികള്‍ അഭിമുഖത്തില്‍ പങ്കെടുത്തു.
