കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ല ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്നുവരുന്ന മാര്‍ഷ്യല്‍ ആര്‍ട്സ് ഫെസ്റ്റിന്റെ ഭാഗമായുള്ള കളരിപ്പയറ്റ് വുഷു
മത്സരങ്ങള്‍ സമാപിച്ചു. രണ്ട് മല്‍സരങ്ങളിലും കാസര്‍കോട് ജില്ലാ ചമ്പ്യാന്മാരായി. കളരിയില്‍ കണ്ണൂരും വുഷുവില്‍ ഇടുക്കി ജില്ലാ രണ്ടാം സ്ഥാനക്കാരായി. വുഷു മത്സരങ്ങള്‍ ഒളിമ്പിക് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം.പി പ്രതീഷ് ഉദ്ഘാടനം ചെയ്തു. കളരിപ്പയറ്റ് മത്സരങ്ങള്‍ കാഞ്ഞങ്ങാട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് മാനേജര്‍ പി കെ.അജേഷും ഉദ്ഘാടനം ചെയ്തു. കളരിപ്പയറ്റ് മത്സരത്തിന്റെ ഭാഗമായി വാള്‍പ്പയറ്റ്, ഉറുമി വീശല്‍ എന്നിവയുടെ മത്സരങ്ങള്‍ കൂടി നടന്നു. സമാപന സമ്മേളനം കാഞ്ഞങ്ങാടിന്റെ നിയുക്ത എംഎല്‍എ അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് ജൂഡോ, ആം റസിലിംഗ്, ബോക്സിങ് എന്നീ മത്സരങ്ങളാണ് നടക്കുക. 19 ന് സമാപിക്കും.
