പുല്ലൂര്‍: താളിക്കുണ്ട് ശ്രീ വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം നവീകരണ ബ്രഹ്മ കലശ പുന: പ്രതിഷ്ഠാ ചടങ്ങ് തന്ത്രി എടമന ഈശ്വരന്‍ എമ്പ്രാന്തിരി അവര്‍കളുടെ നേതൃത്വത്തില്‍ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. തുടര്‍ന്ന് ബ്രഹ്മ കലശാഭിഷേകം’ അലങ്കാര പൂജാ , പ്രതിഷ്ഠാബലി എന്നിവ നടന്നു തുടര്‍ന്ന് അന്നദാനം നല്‍കി. ക്ഷേത്രത്തില്‍ 2026 മെയ് 7, 8, തീയതികളിലായി കളിയാട്ട മഹോത്സവം നടക്കും. പൊട്ടന്‍ തെയ്യം, ചാമുണ്ഡിയമ്മ, വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറ്റെ ചാമുണ്ഡിയമ്മാ , ഗുളികന്‍ എന്നി തെയ്യക്കോലങ്ങള്‍ കെട്ടിയാടും.
