മെയ്ഡ് ഇന്‍ കാഞ്ഞങ്ങാട്, സ്റ്റോറീസ് ബിഹൈന്‍ഡ് ഏകദിന സിനിമ ശില്പശാല സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ റോയല്‍ റസിഡന്‍സി കാഞ്ഞങ്ങാട് ഹാളില്‍ മെയ്ഡ് ഇന്‍ കാഞ്ഞങ്ങാട്, സ്റ്റോറീസ് ബിഹൈന്‍ഡ് ഏകദിന സിനിമ ശില്പശാല സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎസ് പി.സി കെ സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡന്റ് എ എം.ഫസലു റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി.സംവിധായകന്‍ സെന്ന 3 ഹെഗ്‌ഡെ സിനിമയെ പറ്റി സംസാരിച്ചു. പ്രദീപന്‍ കോതോളി സ്വാഗതവും അജയ് ചന്തേര നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട് സിനിമ എന്ന ലോകം സ്വപ്നം കണ്ട്,എന്നാല്‍ എങ്ങും എത്താതെ കിടക്കുന്ന നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. ഒരുപക്ഷേ, ഇതിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കാത്തതുകൊണ്ടോ, എങ്ങനെ മുന്നോട്ട് പോകണം എന്നുള്ള ഒരു ദിശാബോധം ഇല്ലാത്തതുകൊണ്ടോ ആയിരിക്കാം ഇങ്ങനെ സംഭവിക്കുന്നത്. അവിടെയാണ് ഇത്തരമൊരു ശില്പശാലയുടെ പ്രസക്തി. എല്ലാവരും സിനിമയെ ഒരു പാഷനായി കൊണ്ടുനടക്കുന്നു. പക്ഷേ, അതിനുവേണ്ടി അവര്‍ എന്ത് ചെയ്തു എന്ന് ചോദിച്ചാല്‍ പലര്‍ക്കും ഉത്തരം ഉണ്ടാവുകയില്ല. ഈ ശില്പശാല അത്തരം ചോദ്യങ്ങള്‍ക്കുള്ള ഒരു ഉത്തരമാണ്.  സിനിമ എന്ന തന്റെ പാഷനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോയി എന്നും, ലോക സിനിമാ വേദികളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമകള്‍ ഉണ്ടാക്കാന്‍ എങ്ങനെ തനിക്ക് കഴിഞ്ഞു എന്നും, സംവിധായകന്‍ സെന്ന 3 ഹെഗ്‌ഡെ തന്റെ ജീവിതയാത്രയിലൂടെ പങ്കുവെക്കുന്നതാണ് ഈ ശില്പശാലയുടെ പ്രത്യേകത. Ground level realtiy മനസ്സിലാക്കി കൊടുക്കുക, അതിലൂടെ പ്രചോദനം ഉള്‍ക്കൊണ്ട് മുന്നോട്ടുള്ള പ്രയാണത്തില്‍ അത് മറ്റുള്ളവര്‍ക്കു എങ്ങനെ ഉപകാരപ്പെടുത്താം എന്നതുകൂടിയാണ് ഈ ശില്പശാലയുടെ ലക്ഷ്യം.ശില്പശാലയില്‍ 40 ഓളം ആളുകള്‍ പങ്കെടുത്തു.

 

error: Content is protected !!