സമരപ്പന്തലിലെത്തി സദാനന്ദന്‍ മാസ്റ്റര്‍ എം.പി; നിവേദനം ഏറ്റുവാങ്ങി

നീലേശ്വരം: ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നീലേശ്വരത്ത് നടന്നുവരുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യസഭാ അംഗം സദാനന്ദന്‍ മാസ്റ്റര്‍ സമരപ്പന്തലിലെത്തി. സമരക്കാരുടെ പരാതികളും ആവശ്യങ്ങളും നേരിട്ട് ചോദിച്ചറിഞ്ഞ അദ്ദേഹം സമിതി ഭാരവാഹികളില്‍ നിന്ന് നിവേദനം ഏറ്റുവാങ്ങി. ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ അടിയന്തരമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എം.പി ഉറപ്പുനല്‍കി. അതത് സമയങ്ങളില്‍ അധികാരത്തിലുണ്ടായിരുന്ന ഉത്തരവാദിത്തപ്പെട്ട ഭരണകര്‍ത്താക്കളുടെ അനാസ്ഥയാണ് നിലവിലെ ഈ മോശം അവസ്ഥയ്ക്ക് കാരണമെന്ന് സദാനന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി. ജനകീയ സമരസമിതി ഭാരവാഹികള്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹം സമരപ്പന്തലില്‍ എത്തിയത്. ജനകീയ സമരസമിതി ജനറല്‍ കണ്‍വീനര്‍ ഡി. രാജന്‍, സമിതി അംഗങ്ങളായ റിട്ട. എസ് പി രാജു , രമേശന്‍ നായര്‍, പ്രകാശന്‍ കൊട്ടറ, അഫ്‌സര്‍ അഫ്‌സി, മുരളീധരന്‍ എ.വി., രതീഷ് കൃഷ്ണന്‍, സി.എം. അശോക് കുമാര്‍, ഗോപിനാഥന്‍ മുതിരക്കാല്‍, പി.പി. ഹരീഷ്, ഷംസുദ്ദീന്‍ സി. എച്ച്., മുഹമ്മദ് കുഞ്ഞി നീലേശ്വരം, പത്മരാജന്‍ ഐങ്ങോത്ത്, മഹമ്മൂദ് കോട്ടായി എന്നിവരും പ്രദേശത്തെ ഓട്ടോ തൊഴിലാളികളും സംബന്ധിച്ചു.

 

error: Content is protected !!