രാവണീശ്വരം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഫുട്‌ബോള്‍ പരിശീലനത്തിനായി സ്ഥിരം ഗോള്‍ പോസ്റ്റ് യാഥാര്‍ത്ഥ്യമായി; ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. സബീഷ് ഉദ്ഘാടനം ചെയ്തു

രാവണീശ്വരം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പി.ടി.എയുടെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ പരിശീലനത്തിനായി സ്ഥിരം ഗോള്‍ പോസ്റ്റ് യാഥാര്‍ത്ഥ്യമായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. സബീഷ് ഉദ്ഘാടനം ചെയ്തു. രാവണീശ്വരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ കായിക ക്ഷമത യും വ്യക്തിത്വ വികാസവും വളര്‍ത്തുന്നതില്‍ ഫുട്‌ബോളിന് ഏറെ പ്രാധാന്യമുണ്ട്. ഫുട്‌ബോള്‍ പ്രതിഭകളെ വളര്‍ത്തുന്നതില്‍ രാവണീശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും അതുപോലെതന്നെ രാവണീശ്വരം പ്രദേശത്തെ കായിക സംഘടനകളും കായിക പ്രേമികളും ഏറെ മുന്നിലാണ്. ഫുട്‌ബോളില്‍ ശാസ്ത്രീയമായ പരിശീലനം ഒരുക്കുന്നതിന് അനുകൂലമായ ഗ്രൗണ്ട് ഉണ്ടെങ്കിലും മറ്റ് അനുബന്ധ ഉപകരണങ്ങളുടെയും മറ്റും അഭാവം നിലനിന്നിരുന്നു. സ്‌കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്ഥിരമായ ഗോള്‍ പോസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ട് ഇതിന് പരിഹാരം കണ്ടിരിക്കുകയാണ്. ഗോള്‍ പോസ്റ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. സബീഷ് നിര്‍വഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രതീഷ് വെള്ളംതട്ട, അ ജാനൂര്‍ പഞ്ചായത്ത്‌മെമ്പര്‍ എ. തമ്പാന്‍, സ്‌കൂള്‍ പ്രധാന അധ്യാപിക ശ്രീരേഖ ടീച്ചര്‍, ശശി ചിറക്കാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രിന്‍സിപ്പല്‍ പ്രിയ ടീച്ചര്‍ സ്വാഗതം പറഞ്ഞു.സ്‌കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന കായിക ക്യാമ്പുകളുടെ ഭാഗമായി ജില്ലകളിലെയും സംസ്ഥാനങ്ങളിലെയും മത്സരങ്ങളില്‍ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കുന്ന കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിന് ഇതിനകം തന്നെ സാധിച്ചിട്ടുണ്ട്.

 

error: Content is protected !!