ബാലചന്ദ്രന്‍ നീലേശ്വരം സ്മാരക മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

നീലേശ്വരം: മാതൃഭൂമി നീലേശ്വരം ലേഖകനായിരുന്നബാലചന്ദ്രന്‍ നീലേശ്വരത്തിന്റെ സ്മരണയ്ക്കായി നീലേശ്വരം പ്രസ്‌ഫോറവും കുടുംബവും ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി 1 മുതല്‍ 2025 ഡിസംബര്‍ 31 വരെ മലയാള പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പ്രകൃതി ചൂഷണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കാണ് ഇത്തവണ അവാര്‍ഡ് നല്‍കുക. ഒരാള്‍ക്ക് മൂന്ന് എന്‍ട്രികള്‍ വീതം അയക്കാം. എന്‍ട്രികള്‍ മെയ് 12 നകം സെക്രട്ടറി/പ്രസിഡണ്ട്, നീലേശ്വരം പ്രസ് ഫോറം, കൃഷിഭവന്‍ ബില്‍ഡിംഗ്, രാജാറോഡ് നീലേശ്വരം, 671314 എന്ന മേല്‍വിലാസത്തിലോ,thetimesofnorth@gmail.com എന്ന ഇ മെയിലിലോ അയക്കേണ്ടതാണ്.mob: 9447281679, 9544433947.

 

error: Content is protected !!