കാഞ്ഞങ്ങാട്: മുപ്പത്തിയൊമ്പത് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി സര്‍വീസില്‍ നിന്നും വിരമിച്ച മാണി ക്കോത്ത് അംഗന്‍വാടി അധ്യാപിക വി.വി ഉഷാദേവിക്ക് സ്വര്‍ണ്ണനാണയങ്ങളും ഉപഹാരങ്ങളും നല്കി മാണി ക്കോത്തിന്റെ യാത്രാ മംഗളം. പ്രദേശ ത്തെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ആനുകൂല്യങ്ങള്‍ യഥാ സമയം നേടി യെടുക്കുന്നതിനായി സാമൂഹിക നീതി വകുപ്പില്‍ നടത്തിയ ഇടപ്പെടലുകള്‍ക്കും അംഗന്‍വാടി കുട്ടികള്‍ക്ക് നല്കിയ പരിചരണത്തിനും പ്രോല്‍സാഹനത്തിനും നാട്ടുക്കാര് നന്ദിയും കടപ്പാടുമുള്ളവരായിക്കുമെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു. അംഗന്‍വാടി വെല്‍ ഫെയര്കമ്മിറ്റിയും യുവചേതന മാണി ക്കോത്തും നാട്ടുക്കാരുടെ സഹകരണത്തോടെ മാണിക്കോത്ത് ഫിഷറീസ് യു.പി സ്കൂളില്‍ നടത്തിയ യാത്രയയപ്പ് സംഗമം അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി തുളസി ഉദ്ഘാടനം ചെയ്തു. വെല്‍ ഫെയര്‍ കമ്മിറ്റിയു ടെയും യുവചേതനയു ടെയും വക സ്വര്‍ണ്ണനാണയങ്ങളും മറ്റ് ഉപഹാരങ്ങളും പഞ്ചായത്ത് പ്രസിഡന്റ് ഉഷ ദേവിക്ക് കൈമാറി.ചൂരി വയല്‍ കുടുംബശ്രീ ഉള്‍പ്പെ ടെ മറ്റ് സംഘടനകളും ഉഷാ ദേവിക്ക് ഉപഹാരങ്ങള്‍ നല്കി.കെ.വി മാധവന് അധ്യക്ഷത വഹിച്ചു. ഐ.സി.ടി.എസ് സൂപ്പര്‍ വൈസര്‍ ഗ്രേഷ്മ, മാധ്യമ പ്രവര്ത്തകന് ടി മുഹമ്മദ് അസ്ലം, പ്രജിത്ത് മാണി ക്കോത്ത്, മാട്ടുമ്മല്‍ ഹസന് ഹാജി, രാഘവന് കുന്നുമ്മല്‍, വിന്ദ്യാ സുരേഷ് സംസാരിച്ചു. അ ശോകന് മാണി ക്കോത്ത് സ്വാഗതം പറഞ്ഞു.അംഗന്‍വാടി നടത്തിപ്പില്‍ നാട്ടുക്കാര് നടത്തിയ സഹകരണവും പ്രോല്‍സാഹനവും വിലപ്പെട്ടതായിരുന്നു വെന്ന് ഉഷാദേവി പറഞ്ഞു.
