കാഞ്ഞങ്ങാട്: കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും സാമൂഹിക സന്നദ്ധത വര്‍ധിപ്പിക്കുന്നതിനും സൗഹൃദങ്ങള്‍ ഉണ്ടാക്കുന്നതിനും പുതിയ കഴിവുകള്‍ വളര്‍ത്തി എടുക്കുന്നതിനുമായി നിരവധി വര്‍ഷക്കാലമായി വായനയുടെ മേഖലയില്‍ അമ്പങ്ങാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമോദ് ദാസ് ഗുപ്ത ഗ്രന്ഥാലയം കുട്ടികള്‍ക്കായി നടത്തുന്ന അവധിക്കാല ദ്വിദിന ക്യാമ്പ് തുടങ്ങി. മഞ്ചാടി എന്ന പേരില്‍ നാല് വയസ് മുതല്‍ 16 വയസ് വരെയുള്ള 53 കുട്ടികള്‍ പങ്കെടുത്ത് അമ്പങ്ങാട് നാലകത്തില്‍ നടത്തുന്ന ക്യാമ്പ് പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭന ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം എക്സിക്യൂട്ടീവ് അംഗം പ്രജിത്ത് അമ്പങ്ങാട് അധ്യക്ഷത വഹിച്ചു.ക്യാമ്പ് ഡയറക്ടര്‍ വി. ദേവിക ക്യാമ്പ് വിശദീകരണം നടത്തി. പൊതുപ്രവര്ത്തകന് വി വി സുകുമാരന്‍ ഗ്രന്ഥാലയം രക്ഷാധികാരി വി കെ ബാലകൃഷ്ണന് കമ്മിറ്റി അംഗങ്ങളായ സി അനില്‍കുമാര്‍, അഡ്വ. എന്‍കെ മനോജ്കുമാര്‍ ,എ വി പ്രിയേഷ് ഗിരീഷന് കീക്കാനം, എ വിശ്വനാഥന് എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് എ വി ശിവപ്രസാദ് സ്വാഗതവും ലൈബ്രറിയാന്‍ ബേബി മണികണ്ഠന് നന്ദിയും പറഞ്ഞു.സിനിമ പ്രദര്‍ശനം ,യോഗവും യോഗ്യതയും കളിയരങ്ങ്, സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങളും കൗമാരക്കാരും ,കരവിരുതൊരുക്കം ഒന്നിച്ചിരിക്കാം ,പാഴ് വസ്തുക്കള്‍ ഉപയോഗിച്ചു കരകൗശല നിര്‍മാണം ,നാടന്‍പാട്ട് ,ക്യാമ്പ് ഫയര്‍ തുടങ്ങിയവയില്‍ ഷിജിത്ത് കരുവാക്കോട് ,ഡോ: സജിത നാലകം സനല്‍ പാടിക്കാനാം ,എസ് ഐ ഷിനു ,കുഞ്ഞികൃഷ്ണന് മടിക്കൈ പ്രണവ്യ പനയാല്‍ ,മാധവന് കൊട്ടോടി എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു
