കാഞ്ഞങ്ങാട് നഗരം സൗന്ദര്യവല്‍ക്കരണം;  കുടുംബശ്രീ സിഡിഎസ് സെക്കന്‍ഡ് 200 ചെടികള്‍ നല്‍കി

കാഞ്ഞങ്ങാട്:പൊതുജന പങ്കാളിത്തത്തില്‍ കാഞ്ഞങ്ങാട് നഗരസഭ നടപ്പിലാക്കുന്ന കാഞ്ഞങ്ങാട് നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സിഡിഎസ് സെക്കന്‍ഡ് 200 ചെടികളും അവ പരിപാലിക്കാന്‍ ആവശ്യമായ ചെടിച്ചട്ടികളുംനല്‍കി. കുടുംബശ്രീ സി ഡി എസ് സെക്കന്റിന്റെ കീഴിലുള്ള അയല്‍ക്കൂട്ടങ്ങളില്‍ നിന്നും ശേഖരിച്ച് ചെടികളാണ് നഗരസഭയ്ക്ക് കൈമാറിയത്.വൈവിധ്യവും അപൂര്‍വ്വവുമായ നിരവധി ചെടികളാണ് നഗരസഭയുടെ മാതൃകാ പ്രവര്‍ത്തനത്തിന് പിന്തുണയായി നല്‍കിയത്.ആലാമി പള്ളി ബസ് സ്റ്റാന്‍ഡ്, കാഞ്ഞങ്ങാട് പട്ടണം, പ്രധാന റോഡുകളുടെ വശങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങളുടെയും, സന്നദ്ധ സംഘടനകളുടെയും സഹായത്താല്‍ സൗന്ദര്യവല്‍ക്കരണം നടത്തുന്നത്.നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ ചെടികള്‍ ഏറ്റുവാങ്ങി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ലതാ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഫൗസിയ ഷെരീഫ്, മുഹമ്മദ് മുറിയനാവി, നഗരസഭ സെക്രട്ടറി , എം കെ. ഗിരീഷ്,കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി എ വി ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ സിഡിഎസ് സെക്കന്റ് ചെയര്‍പേഴ്‌സണ്‍ പി വി രത്‌നാവതി സ്വാഗതവും വൈസ് ചെയര്‍പേഴ്‌സണ്‍ കെ പ്രഭ നന്ദിയും പറഞ്ഞു.നഗരസഭ കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങി നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കാളികളായി.

 

error: Content is protected !!