കാഞ്ഞങ്ങാട്: ക്ഷേമനിധിയില്‍ അംഗങ്ങളായ മോട്ടോര്‍ തൊഴിലാളികള്‍ക്ക് ജില്ലയില്‍ 28 ഓളം ആശുപത്രികളില്‍ ചികിത്സ ധനസഹായത്തിന് നിശ്ചയിച്ചുണ്ടെങ്കിലും ഭൂരിഭാഗം ഹോസ്പറ്റി ലുകളിലും ചികിത്സ നിഷേധിക്കുന്ന സമീപനമാണ് കണ്ടുവരുന്നത്. നിശ്ചയിച്ച മുഴുവന്‍ ഹോസ്പിറ്റലികളിലും ക്ഷേമനിധി അംഗങ്ങള്‍ക്ക് ചികിത്സ ഉറപ്പുവരുത്തണമെന്ന് കാസര്‍കോട് ജില്ല ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് (ബിഎംഎസ്) ജില്ല വാര്‍ഷിക പ്രതിനിധി സമ്മേളനം പ്രമേയത്തിലുടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. നാല് വര്‍ഷം മുമ്പ് ഓട്ടോ ചാര്‍ജില്‍ നേരിയ വില വര്‍ദ്ധന വരുത്തിയ സര്‍ക്കര്‍. നിലവില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റവും സ്‌പെയര്‍ പാര്‍ട്ട്‌സുകളുടെ അനിയന്ത്രിതമായ വിലകയറ്റവുംടാക്‌സ്, ഇന്‍ഷൂറസ് പ്രിമിയം, ഫിറ്റ്‌നസ് നിരക്കുകളില്‍ ഓരോ വര്‍ഷവും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഓട്ടോ ചാര്‍ജില്‍ വര്‍ദ്ധന വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മാവുങ്കാല്‍ വ്യാപാരഭവനില്‍ ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍സെകട്ടറി മോഹനന്‍ കോട്ടയം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ല പ്രസിഡന്റ് ശിവരാമന്‍ പെര്‍ളയുടെ അധ്യക്ഷനായി. ജില്ല സെക്രട്ടറി റിപ്പോര്‍ട്ട് അവതരണം നടത്തി. ബി എം എസ് ജില്ല ജോയിന്റ് സെക്രട്ടറി സുനില്‍ മുല്ലച്ചേരി, യൂണിയന്‍ ജില്ല വൈസ് പ്രസിഡന്റ് കേശവ എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി വിശ്വനാഥ ഷെട്ടി വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു . സദാശിവ മുള്ളേരിയ കുഞ്ഞിരാമന്‍ കാട്ടുകുളങ്ങര, രാഗേഷ് കാഞ്ഞങ്ങാട് എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു പറഞ്ഞു. പഞ്ചാബില്‍ വെച്ച് ദേശീയ മീറ്റില്‍ റിലേയില്‍ ഒന്നാം സ്ഥാനം നേടിയ ഇരിയ ഓട്ടോ തൊഴിലാളി
മണ്ടേങ്ങാനത്തെ വി വി.ജയരാജിനെ ആദരിച്ചു സമാരോപ് പ്രഭാഷണവും, പുതിയ ഭാരവാഹി പ്രഖ്യാപനവും ജില്ലാ സെകട്ടറി കെ.വി.ബാബു നിര്‍വ്വഹിച്ചു പുതിയ ഭാരവാഹികളായി ശിവരാമന്‍ പെര്‍ള (പ്രസിഡന്റ്), ഭരതന്‍ കല്യാണ്‍ റോഡ് (ജനറല്‍ സെക്രട്ടറി), വിശ്വാനാഥ ഷെട്ടി,
(ട്രഷറര്‍).
മനോജ് കല്യാണം സ്വാഗതവും കുഞ്ഞികണ്ണന്‍ അരയാലിന്‍കൈ നന്ദി പറഞ്ഞു.
