ഓഡിറ്റ് ഓഫീസര്‍ സി. വി. സുരേന്ദ്രന് കാസര്‍കോട് ഓഡിറ്റ് ഡിവിഷന്‍ യാത്രയയപ്പ് നല്‍കി

കാസര്‍ഗോഡ്: ദീര്‍ഘകാലത്തെ ഔദ്യോഗിക സേവനത്തിന് ശേഷം ഏപ്രില്‍ 30ന് വിരമിക്കുന്ന ഓഡിറ്റ് ഓഫീസര്‍ സി വി സുരേന്ദ്രന് ഓഡിറ്റ് ഡിവിഷന്‍ കാസര്‍കോടിന്റെ നേതൃത്വത്തില്‍ ഉജ്ജ്വലമായ യാത്രയയപ്പ് നല്‍കി. കണിയാട റെഡ് മൂണ്‍ ഐലന്‍ഡ് റിസോര്‍ട്ടില്‍ വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനം ഓഡിറ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ രമേശന്‍ കോളിക്കര ഉദ്ഘാടനം ചെയ്തു. ഡി ദിവ്യ അധ്യക്ഷത വഹിച്ചു. ഓഡിറ്റ് ഓഫീസര്‍ പരമേശ്വര കെ. സ്വാഗതം ആശംസിച്ചു. . മധു കരിമ്പില്‍ സുരേന്ദ്രന്‍ സി. വി. യുടെ സേവനകാലത്തെയും വ്യക്തിത്വത്തെയും ആസ്പദമാക്കി റഫറന്‍സ് അവതരിപ്പിച്ചു. സഹപ്രവര്‍ത്തകരായ ചന്ദ്രന്‍ പി., വിനോദ് പി. രാജന്‍, മധു എന്‍. വി., ദിവ്യ കെ., സിന്ധു പി., രാജീവന്‍ കെ., നിഷ കെ., അഗസ്റ്റ്യന്‍ ടി. എ., പ്രസീത ടീച്ചര്‍, സിന്ധു എം. എന്നിവര്‍ സംസാരിച്ചു. അനീഷ് കെ. കെ. നന്ദി പറഞ്ഞു.

 

error: Content is protected !!