കാഞ്ഞങ്ങാട്: ദീര്‍ഘകാല സേവനത്തിന് ശേഷം മേയ് 30 ന് സര്‍വീസില്‍ നിന്നും വിരമിക്കുന്ന മഞ്ചേശ്വരം ശിശു വികസന പദ്ധതി ഓഫീസിലെ ജീവനക്കാരന്‍ നാരായണന് യാത്രയയപ്പ് നല്‍കി. സാമൂഹ്യനീതി വകുപ്പ് കണ്ണൂര്‍ ജില്ല പ്രൊബേഷന്‍ ഓഫീസര്‍ തസ്തികയില്‍ പുതിയ നിയമനം ലഭിച്ച കാസര്‍കോട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷുഹൈബ് , റവന്യൂ വകുപ്പില്‍ നിയമനം ലഭിച്ച സ്‌കൂള്‍ കൗണ്‍സിലര്‍ പൂര്‍ണിമ എന്നിവര്‍ക്ക് അനുമോദനവും നല്‍കി. വനിതാ ശിശു വികസന വകുപ്പിലെ കാസര്‍കോട് ജില്ലാ തല സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. യാത്രയയപ്പ് സമ്മേളനം ജില്ലാ വനിത ശിശു വികസന ഓഫീസര്‍ ടി ഹഫ്‌സത്ത് ഉദ്ഘാടനം ചെയ്തു. ജീവനക്കാര്‍ക്ക് ഉപഹാര സമര്‍പ്പണവും നടത്തി. വനിതാ സംരക്ഷണ ഓഫീസര്‍ പി ജി സവിത അധ്യക്ഷത വഹിച്ചു. ശിശുവികസന പദ്ധതി ഓഫീസര്‍മാരായ സായാഹന കെ ജെ,
ഗീതാ കുമാരി ,ശ്രീജ പി,ബിന്ദു കെ കെ, രജനി,പ്രീത,ശൈലജ,രാജശ്രീ,ജൂനിയര്‍ സൂപ്രണ്ട് കെ രജീഷ്,
ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ബീരു മഹിളാ മന്ദിരം സൂപ്രണ്ട് നദീറ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍
ബിന്ദുഎസ് കെ, ജീഷ്മ ഷിബിന്‍, സ്റ്റാഫ് കൗണ്‍സില്‍ കണ്‍വീനര്‍ എ ടി ശശി എന്നിവര്‍ സംസാരിച്ചു.
