കാഞ്ഞങ്ങാട്: ഇലക്ട്രിക്ക് ഹാര്‍ഡ് വേര്‍ കട വാങ്ങി മുഴുവന്‍ തുകയും നല്‍കാതെ വഞ്ചിച്ചതായി പരാതി. അമ്പത് ലക്ഷം രൂപയ്ക്ക് കല്ലൂരാവിയില്‍ പ്രവര്‍ത്തിക്കുന്ന ജനത ഹാര്‍ഡ്‌വേര്‍ എന്ന ഇലക്ട്രിക് കട വാങ്ങി വെറും ഇരുപത് ലക്ഷം മാത്രം തന്ന് കല്ലൂരാവിയിലെ സി.എച്ച് നൗഫല്‍ തന്നെ വഞ്ചിച്ചതായി അജാനൂര്‍ കൊളവയലിലെ സി എച്ച് ജാഫര്‍ കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ നടന്ന വാര്‍ത്ത സ മ്മേളനത്തില്‍ ആ രോപിച്ചു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലിസില്‍ പരാതി നല്‍കിയിട്ടും ഇയാള്‍ ഹാജരായില്ലെന്നും ജാഫര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. തനിക്ക് മുപ്പത് ലക്ഷം രൂപ തരാനുണ്ടായിട്ടും അത് നല്‍കാതെ തന്നെയും കുടുംബത്തെയും ഇയാള്‍ ഭീഷണിപ്പെടുത്തുന്നതായും ജാഫര്‍ പറയുന്നു. തന്റെ പതിനാറ് വയസുള്ള മക നെയും ഭാര്യയെയും ഇയാള്‍ ഫോണില്‍ ഭീഷണി പ്പെടുത്തുന്നതായും ജാഫര്‍ ആരോപിച്ചു. ഇയാള്‍ക്കെതിരെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിക്കും പരാതി നല്‍കിയതായി ജാഫര്‍ കൂട്ടി ചേര്‍ത്തു.
