വേലാശ്വരം വ്യാസേശ്വരം ശിവക്ഷേത്ര ബ്രഹ്മ കലശമഹോത്സവം :ആദരിക്കല്‍ ചടങ്ങ് നടന്നു

വേലാശ്വരം : വ്യാസേശ്വരം ശിവ ക്ഷേത്ര പുനഃപ്രതിഷ്ഠ അഷ്ട ബന്ധ കലശ മഹോത്സവത്തിന്റെ ഭാഗമായി സമൂഹത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു. പാചക വിദഗ്ധനും പുല്ലൂര്‍ പെരിയ പഞ്ചായത്ത് മെമ്പറുമായ എ. കൃഷ്ണന്‍, വാദ്യ കലയില്‍ തന്റേതായ മികവ് തെളിയിച്ച പുല്ലൂര്‍ മോഹന മാരാര്‍, വ്യാസേശ്വരം ശിവക്ഷേത്ര മുന്‍കാല ഭാരവാഹി ടി. ഭാസ്‌കരന്‍ എന്നിവരെയാണ് ആദരിച്ചത്. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍ ആദരസമ്മേളനം ഉദ്ഘാടനം ചെയ്ത് ആദരവി ന് അര്‍ഹരായവരെ പൊന്നാടയണിയിച്ചും ഉപഹാരങ്ങള്‍ നല്‍കിയും അനുമോദിച്ചു. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ വി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വക്കേറ്റ് എ. ഗംഗാധരന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ആഘോഷ പരിപാടികളുടെ ഭാഗമായി കൈകൊട്ടി കളിയും തിരുവാതിരയും അരങ്ങേറി.

 

error: Content is protected !!