വിരമിക്കുന്ന 25 അധ്യാപകര്‍ക്ക് ആദരവ് നല്‍കി ഹോസ്ദുര്‍ഗ് ബി ആര്‍ സി

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് ബി ആര്‍ സി ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ നിരവധിയായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി സര്‍വീസില്‍ നിന്നും വിരമിക്കുന്ന 25 അധ്യാപകര്‍ക്ക് ആദരവും യാത്രയപ്പും നല്‍കി.കാഞ്ഞങ്ങാട് നഗരസഭ ടൗണ്‍ഹാളില്‍ ഹോസ ഫാമിലി @26 എന്ന പേരില്‍ ജില്ലയിലെ വിദ്യാദ്യാസ ഓഫീസര്‍മാര്‍ക്ക് ആദരവ് പരിപാടി സമഗ്ര ശിക്ഷ കേരള കാസര്‍കോട് ഡി പി സി വി എസ് ബിജു രാജ് ആദരവ് പരിപാടി ഉദ്ഘാടനം ചെയ്തു. ബി ആര്‍ സി ഓഫീസര്‍ സുനില്‍കുമാര്‍ വെള്ളുവ അധ്യക്ഷനായി.വിദ്യാകിരണം ജില്ലാ കോ ഓഡിനേറ്റര്‍ ടി പ്രകാശന്‍, ഹോസ്ദുര്‍ഗ് എ ഇ ഒ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട് ഡി ഡി ഇബ്രാഹിം , പ്രിന്‍സിപ്പാള്‍ കെ നിഷ , എച്ച് എസ് എസ് ടി മധുസുദനന്‍, ഡി പി ഒ ബര്‍ണാഡ്, എം സുനിത , സി സജിമ , പി വി ഉഷ, വി ബിഞ്ജലി തുടങ്ങിയര്‍ സംസാരിച്ചു.

 

error: Content is protected !!