കടുത്ത വേനലില്‍ വത്തക്ക ജ്യൂസും, തണുത്ത മോരുംവെള്ളവും വിതരണം ചെയ്ത് മാണിക്കോത്തെ ഇ ആര്‍ എം ക്ലബ് പ്രവര്‍ത്തകര്‍

കാഞ്ഞങ്ങാട്: കടുത്ത വേനലില്‍ തൊണ്ട വരണ്ടെത്തുന്ന വഴി യാത്രക്കാര്‍ക്കും വാഹനങ്ങളില്‍ പോകുന്നവര്‍ക്കും ദാഹജലമേകി മാണിക്കോത്ത് ഇ ആര്‍ എം ക്ലബ്. കഴിഞ്ഞ നാല് ദിവസങ്ങളായി ക്ലബ് പ്രവര്‍ത്തകര്‍ വെയിലേറ്റ് വാടി വരുന്നവര്‍ക്കായി വത്തക്ക ജ്യൂസും, തണുത്ത മോരുംവെള്ളവും, നാരങ്ങ സര്‍ബത്തുമൊക്കെയായി വിതരണം ചെയ്തു വരുന്നു.കടുത്ത വേനലിനു ശമനം കിട്ടുന്നത് വരെ തുടരാനാണ് ആഗ്രഹമെന്ന് ക്ലബ് പ്രവര്‍ത്തകര്‍ പറഞ്ഞു.

 

error: Content is protected !!