കേരള ഇലക്ട്രിക്ക് ട്രെഡേഴ്‌സ് അസോസിയേഷന്‍ ജില്ലാ വാര്‍ഷിക സമ്മേളനം

കാഞ്ഞങ്ങാട്: കേരള ഇലക്ട്രിക്ക് ട്രെഡേഴ്‌സ് അസോസിയേഷന്‍ ജില്ലാ വാര്‍ഷികം സമ്മേളനം കാഞ്ഞങ്ങാട് രാജ് റെസിഡന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ടി . ആര്‍ . സന്തോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിദ്ദീഖ് മിഹരാജ് അധ്യക്ഷനായി. ജില്ലാ .ജോ.സെക്രട്ടറി സുരേഷ് വിനായക്, സംസ്ഥാന സെക്രട്ടറി വി.പി. സന്തോഷ് കുമാര്‍, സംസ്ഥാന ട്രഷറര്‍ രാജന്‍ എം മേനോന്‍, സംസ്ഥാന ജോ.സെക്രട്ടറി രാജീവന്‍ പള്ളിപ്പുറം, ജില്ലാ ട്രഷറര്‍ കെ.ജി.പ്രേം കുമാര്‍, കാര്‍ത്തികേയന്‍ എറണാകുളം , രാജശേഖരന്‍ തിരുവനന്തപുരം, പുരുഷോത്തന്‍, എന്നിവര്‍ സംസാരിച്ചു. എം.യദുകുമാര്‍ കാര്‍ത്തികേയം പെരിയ സ്വാഗതതവും, ടിഎച്ച്.മുസമ്മില്‍ നന്ദിയും പറഞ്ഞു.
ചടങ്ങില്‍ ഉന്നത വിദ്യാഭ്യസം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. നോണ്‍ സ്റ്റാന്‍ഡേര്‍ഡ് ഡ്യൂപ്ലിക്കേറ്റ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ശക്തമായ നടപടി നിലവാരം കുറഞ്ഞതും, ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളും വിറ്റ് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന അന്യസംസ്ഥാന വ്യാപാരികളുടെ കടന്നുകയറ്റം മൂലം ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, മൊബൈല്‍, ഹോം അപ്ലയന്‍സ്, ഓട്ടോ പാര്‍ട്‌സ് തുടങ്ങി എല്ലാ മേഖലകളിലെയും ക്വാളിറ്റി ബ്രാന്‍ഡഡ് സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാരികള്‍ വന്‍ പ്രതിസന്ധി നേരിടുകയാണ്.
വിലകുറവിന്റെ പേരില്‍ നോണ്‍-സ്റ്റാന്‍ഡേര്‍ഡ്, ഡ്യൂപ്ലിക്കേറ്റ് ഉല്‍പ്പന്നങ്ങളെയും, വില്‍ക്കുന്ന വ്യാപാരികളെയും തിരിച്ചറിഞ്ഞു ബഹിഷ്‌കരിക്കാന്‍ കെ ഇ ടി എ ഇലക്ട്രീഷ്യന്മാരോടും പൊതുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.
നികുതി ചോര്‍ച്ച തടയല്‍ ടൂറിസ്റ്റ് ബസുകള്‍, പലചരകക്ക്, പച്ചക്കറി, പാര്‍സല്‍ വണ്ടികള്‍ വഴി ബില്ലാതെയും ബില്‍ ട്രേഡിംഗ് വഴിയും സംസ്ഥാനത്തേക്ക് വരുന്ന ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാരിന് വന്‍ നികുതി നഷ്ടമാണ് ഉണ്ടാക്കുന്നത് . അതിര്‍ത്തി പരിശോധന ശക്തിപ്പെടുത്തി ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് സമ്മേളനം ആവശ്യപ്പെട്ടു.

 

error: Content is protected !!