അഞ്ച് പതിറ്റാണ്ട് കാഞ്ഞങ്ങാടിന്റെ നിറസാന്നിധ്യം: മുബാറക്ക് ഹസൈനാര്‍ ഹാജിക്ക് കമ്മാടം ജമാഅത്തിന്റെ സ്‌നേഹാദരം

കാഞ്ഞങ്ങാട്: മത സാമൂഹിക രാഷ്ട്രീയ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലമായി ജനഹൃദയങ്ങളില്‍ ഇടംപിടിച്ച് കാഞ്ഞങ്ങാടിന്റെ നിറസാന്നിധ്യമായി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന മണിക്കോത്തെ മുബാറക്ക് ഹസൈനാര്‍ ഹാജിയെ കമ്മാടം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌നേഹാദരവ് നല്‍കി ആദരിച്ചു കമ്മാടംമഖാം ഉറൂസിന്റെ ഭാഗമായി
നടന്ന സൗഹൃദ സംഗമത്തില്‍ വെച്ച് ജമാഅത്ത് ഭാരവാഹികളും , ഉറൂസ് കമ്മിറ്റി ഭാരവാഹികളും, മതപണ്ഡിതന്മാരും, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെയും മഹല്ല് നിവാസികളും അണിനിരന്ന പ്രൗഢമായ ചടങ്ങില്‍ വെച്ചാണ് മുബാറക്ക് ഹസൈനാര്‍ ഹാജിയെ ജമാഅത്ത് പ്രസിഡന്റ് സുല്‍ഫിക്കര്‍ ആദരിച്ചത്. താജുദ്ദീന്‍ കമ്മാടം സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി.മുസ്തഫ തായന്നൂര്‍, ഷെരീഫ് എന്‍ജിനീയര്‍, എ സി എ ലത്തീഫ് , പ്രമുഖ നേതാക്കളും ക്ഷേത്ര ഭാരവാഹികളും
സംസാരിച്ചു.

 

error: Content is protected !!