കാഞ്ഞങ്ങാട്: കേരള എന്‍.ജി.ഒ. യൂണിയന് കാസര്‍കോട് ജില്ലാ കൗണ്‍സില്‍ അംഗമായിരുന്ന ചിന്താമണിക്ക് യാത്രയയപ്പ് നല്കി. ഹോസ്ദുര്‍ഗ് ഏരീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യാത്രയയപ്പ് യോഗം
എന്‍. ജി.ഒ. യൂണിയന് സംസ്ഥാന കമ്മിറ്റി അംഗം ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി .കുഞ്ഞികൃഷ്ണന് അധ്യക്ഷനായി, ജില്ലാ പ്രസിഡന്റ് പി.കെ. വിനോദ്, കെ. എ. വേണുഗോപാലന്‍, പി.വി.മഹേഷ് കുമാര്‍. ടി.വി. ഹേമലത, പി ശ്രീകാന്ത്, കെ. രാജിവന്, സവിത അജയകുമാര്‍, എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി എ.ജയേഷ് സ്വാഗതവും. രൂപേഷ് നന്ദിയും പറഞ്ഞു. ചിന്താമണി മറുപടി പ്രസംഗം നടത്തി.
