അമ്പലത്തറ: തന്റെ മുന്നിലെത്തുന്ന കുട്ടികള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച വൈദ്യശാസ്ത്ര രംഗത്തെ ഉന്നത വ്യക്തിത്വതിന്നുടമ ഡോ. എ. സി. പത്മനാഭന് സ്നേഹവീട് ആദരവ് നല്കി.
പത്മനാഭന് ഡോക്ടറുടെ ജന്മദിനവുമായി ബന്ധപ്പെടുത്തിക്കൊണ്ട് സ്നേഹവീട്ടിലെ കുട്ടികള്‍ക്ക് ഡോ. സച്ചിന്റെ നേതൃത്വത്തില്‍ സൗജന്യ ഹെല്‍ത്ത് ക്യാമ്പ് നടത്തി. മുനീസ അമ്പലത്തറ അധ്യക്ഷം വഹിച്ചു.
മെഡിക്കല്‍ ക്യാമ്പ് ഡോ.പത്മനാഭന് ഉദ്ഘാടനം ചെയ്തു. സ്നേഹം പാലിയേറ്റീവ് രക്ഷാധികാരി
വി. മാധവന്‍നായര്‍, ഡോ. പ്രവീണ്‍ കെ അറോറ, ഡോ. ടി.വി. പത്മനാഭന്, ഡോ. സച്ചിന് പത്മനാഭന്, സി കൃഷ്ണകുമാര്‍ പി അപ്പുകുഞ്ഞി, മാധവികാനം, കെപി കൃഷ്ണന്, പുരുഷോത്തമന് ഗുരുപുരം എന്നിവര്‍ സംസാരിച്ചു.
അഡ്വ: കെ പീതാംബരന് സ്വാഗതവും അമ്പലത്തറ കുഞ്ഞികൃഷ്ണന് നന്ദിയും പറഞ്ഞു.
