പെരിയ: ദേശീയ സേവാഭാരതിയും ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ചേര്‍ന്ന് തലചായ്ക്കാനൊരിടം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ഇരിയ കാട്ടുമാടം രാജേഷിന് നിര്‍മ്മിച്ചുനല്‍കുന്ന വീടിന്റെകുറ്റിയടിക്കല്‍ ചടങ്ങ് കല്ല്യോട്ട് ശ്രീകൃഷ്ണന്‍ ആചാരിയുടെ നേതൃത്വത്തില്‍ നടന്നു. സേവാ ഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി സംഗീത വിജയന്‍, ജില്ലാ ഭാരവാഹികളായ ടി വി അശോകന്‍ , തമ്പാന്‍ കൊട്ടോടി, രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ സേവാ പ്രമുഖ് വി.ഗോവിന്ദന്‍ മടിക്കൈ, സേവാഭാരതി പുല്ലൂര്‍ പെരിയ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ടി പുരുഷോത്തമന്‍ നായര്‍,സെക്രട്ടറി എ എം രാജീവന്‍, ട്രഷറര്‍ മണികണ്ഠന്‍ കുടാനം , കുഞ്ഞമ്പു പന്നിക്കുന്ന്,നീതു, വിപിന്‍ , രാജേഷിന്റെ ബന്ധുമിത്രാദികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
