രാവണീശ്വരം: അഴീക്കോടന്‍ ഗ്രന്ഥാലയം ആന്റ് വായനശാലയുടെ നേതൃത്വത്തില്‍ വായന വെളിച്ചം പരിപാടി യുവ എഴുത്തുകാരി നിയമോള് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് എം.ബാലകൃഷ്ണന്. അദ്ധ്യക്ഷത വഹിച്ചു.
കണ്‍വീനര്‍ ബിജന്യ എ.വി പദ്ധതി വിശദീകരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി ടി.സി ദാമോദരന്‍ മാസ്റ്റര്‍ സ്വാഗതവും
വായന വെളിച്ചം ലൈബ്രറിയന്‍ സുരേഖ നന്ദകുമാര്‍ നന്ദിയും പറഞ്ഞു.
