കാഞ്ഞങ്ങാട്: കുശവന്‍ കുന്ന് റെഡ്സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ആന്റ് ഗ്രന്ഥലയത്തിന്റെ ആഭിമുഖ്യത്തില്‍ വായനാവെളിച്ചം വായനക്കളരിയുടെ ഉദ്ഘാടനം നടന്നു.അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂലകണ്ടം പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ മീന അദ്ധ്യക്ഷത വഹിച്ചു.
നാലപ്പാടം കുമാരന്‍ പദ്ധതി വിശദീകരണം നടത്തി. സെക്രട്ടറി എം. ടി പത്മനാഭന്‍ സ്വാഗതവും ലൈബ്രെറിയന്‍ എന്‍.പുഷ്പ നന്ദിയും പറഞ്ഞു.
